കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശ്രീലങ്കയില്‍ 10 പേര് കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒമ്പത് തമിഴ് പുലികളും ഒരു സൈനികനും കൊല്ലപ്പെട്ടു.
മാര്‍ച്ച് ആറ് ചൊവാഴ്ച ട്രിങ്കോമാലി ജില്ലയിലെ പെരാരുവിലുണ്ടായ ഏറ്റുമുട്ടലിലാണ് എട്ട് തമിഴ്പുലികള്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. മാന്നാര്‍ ജില്ലയില്‍ ഒരു തമിഴ്പുലി സൈന്യത്തിന്റെ പിടിയിലാവുന്നത് ഒഴിവാക്കാനായി ആത്മഹത്യ ചെയ്യുകയായിരുന്നു. ട്രിങ്കോമാലിയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിലാണ് ഒരു സൈനികന് കൊല്ലപ്പെട്ടത്.
ഞാായറാഴ്ച ട്രിങ്കോമാലിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. ആറു പേരെ കാണാതാവുകയും ചെയ്തു.
Comments
Story first published: Wednesday, March 7, 2001, 5:30 [IST]