മുഷറഫ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പട്ടാളമേധാവി പര്‍വേസ് മുഷറഫ് രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ പദ്ധതിയിടുന്നു.
വരുന്ന ഒക്ടോബറില്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്വയം പ്രസിഡന്റായി അവരോധിക്കാനാണ് മുഷറഫ് പദ്ധതിയിടുന്നതെന്ന് ഫ്രൈഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടാളഭരണത്തിന്റെ നടപടികള്‍ നിയമപരമായി തന്നെ തുടരാനും രാഷ്ട്രീയ എതിരാളികളായ ബേനസീര്‍ ഭൂട്ടോയെയും നവാസ് ഷെരീഫീനെയും പൂര്‍ണ്ണമായും നിഷ്പ്രഭരാക്കാനും മുഷറഫ് പ്രസിഡന്റായി സ്വയം അവരോധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോഴുള്ള പ്രസിഡന്റ് റഫീഖ് തരാറിന്റെ കാലാവധി 2002 ഡിസംബറില്‍ മാത്രമേ അവസാനിക്കുകയുള്ളു. എന്നാല്‍ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.












Click it and Unblock the Notifications