മൗറീഷ്യസില്‍ ഐഐടി ശാഖ
ബാംഗ്ലൂര്‍: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐഐടി) മൗറീഷ്യസില്‍ ഒരു ശാഖ സ്ഥാപിക്കുമെന്ന് മൗറീഷ്യസ് വിവരസാങ്കേതികവിദ്യാമന്ത്രി ദീലാചന്ദ് ജീഹ പറഞ്ഞു.
ചില ഇന്ത്യന്‍ ഐടി കമ്പനികള്‍ മൗറീഷ്യസില്‍ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ധാരണയായിട്ടുണ്ട്. ഇന്‍ഫോസിസും പെന്റോ സോഫ്റ്റും മൗറീഷ്യസില്‍ 280 കോടി ഡോളര്‍ വീതം വ്യവസായ സംരംഭത്തിനായി വിനിയോഗിക്കും.
മൗറീഷ്യസിന് ഇന്ത്യ 100 കോടി അനുവദിച്ചതിന് ദീലാചന്ദ് ജീഹ പ്രധാനമന്ത്രി വാജ്പേയിക്ക് നന്ദി രേഖപ്പെടുത്തി. ഈ തുക സൈബര്‍ നഗരം സ്ഥാപിക്കുന്നതിനും ഐടി വിദ്യാഭ്യാസത്തിനും വിനിയോഗിക്കും. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കു പുറമെ ചെറുകിട സ്ഥാപനങ്ങളില്‍ നിന്നും മൗറീഷ്യസ് നിക്ഷേപം ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഐഐടിയുടെ ശാഖ സ്ഥാപിക്കുന്നതു സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷിയെ കണ്ട് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ശാഖ സ്ഥാപിക്കാനായി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനെയും അദ്ദേഹം ക്ഷണിച്ചു.












Click it and Unblock the Notifications