അഞ്ച് മഹാരാഷ്ട്രാ മന്ത്രിമാരോട് രാജിക്ക് നിര്‍ദേശം
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ അഞ്ചു മന്ത്രിമാരോട് രാജി വെക്കാന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് എട്ട് വ്യാഴാഴ്ച വൈകുന്നേരത്തോടെ അഞ്ചു പുതിയ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് എന്‍സിപി മന്ത്രിമാരോടും രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരോടുമാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.
ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ദത്ത മെഗെ, പ്രോട്ടോക്കോള്‍ മന്ത്രി ഡോ.എന്‍.ടി ഹിര്‍വാണി, തൊഴില്‍ മന്ത്രി ഹുസൈന്‍ ദല്‍വായി, എക്സൈസ് മന്ത്രി വസന്ത് ചവാന്‍, ടെക്സ്റ്റൈല്‍സ് മന്ത്രി രഞ്ജി ദേശ്മുഖ് എന്നിവര്‍ക്കാണ് രാജിവെക്കാനുള്ള ഉപമുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചത്.
മെഗെയും ഹിര്‍വാണിയും ദല്‍വായിയും എന്‍സിപി മന്ത്രിമാരും ചവാനും രഞ്ജി ദേശ്മുഖ് കോണ്‍ഗ്രസ് മന്ത്രിമാരുമാണ്.












Click it and Unblock the Notifications