ആലുവ കൊല: കോടതി കേസ് ഡയറി ആവശ്യപ്പെട്ടു
കൊച്ചി: ആലുവ കൂട്ടക്കൊലയെക്കുറിച്ച് നടന്ന അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കേരള സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച തന്നെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കണം.
കൂട്ടക്കൊല ചെയ്യപ്പെട്ടവരില്‍ ഒരാളായ ബേബിയുടെ അച്ഛന്‍ എം.പി. ജോസഫ് നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതി മാര്‍ച്ച് എട്ട് വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കൂട്ടക്കൊല നടത്തിയത് ഒരാളാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് കേരള പൊലീസ് കണ്ടെത്തിയ സ്ഥിതിക്ക് കേസ് സിബിഐ അന്വേഷിക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. കൂടാതെ തനിക്ക് സംരക്ഷണം നല്‍കണമെന്നും ജോസഫ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ജനവരി ആറിനാണ് മാഞ്ഞൂരാന്‍ ഹാര്‍ഡ് വെയേഴ്സ് ഉടമ ബേബി എന്ന അഗസ്റിനും ഭാര്യയും മക്കളും ഉള്‍പ്പെടെ ആറു പേരെ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാഞ്ഞൂരാന്‍ വീട്ടില്‍ ആന്റപ്പന്‍ എന്ന ആന്റണിയെ ഫിബ്രവരി 18ന് പൊലീസ് അറസ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications