ദേശാടനക്കിളികള്‍ കടലുണ്ടിക്കടവ് തേടിയെത്തുന്നു
കോഴിക്കോട്: കടലുണ്ടിക്കടവ് പനയമാട് തുരുത്ത് ഇപ്പോള്‍ ദേശാടനക്കിളികളുടെ കേന്ദ്രം. വിദൂര ദേശങ്ങളില്‍ നിന്നെത്തുന്ന പതിനായിരക്കണക്കിന് ദേശാടനക്കിളികളുടെ അപൂര്‍വമായ കാഴ്ച കാണാനെത്തുന്ന വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികളുമേറെ.
വിവിധ ഇനങ്ങളിലുള്ള, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കിളികളാണ് കടലുണ്ടിക്കടവിലെത്തുന്നത്. ആഫ്രിക്ക, സൈബീരിയ, യൂറോപ്പ്, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് പക്ഷികള്‍ ഇവിടെയെത്തുന്നത്.
സ്പൂണ്‍ ബി സ്ട്രോക്ക്, തങ്ക താറാവ്, താലിപ്പരുന്ത്, വാള്‍ കൊക്കന്‍, ഷോര്‍ ബേഡ്സ്, തെറ്റി കൊക്ക് എന്നീ പക്ഷികളാണ് പ്രധാനമായും കടലുണ്ടിക്കടവിലെത്തിയിരിക്കുന്നത്.
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പനയമാട് തുരുത്ത് ദേശാടനക്കിളികള്‍ക്ക് ആതിഥ്യമരുളുന്നത്. ഏപ്രില്‍ മാസാന്ത്യത്തോടെ വന്‍കരകള്‍ക്കപ്പുറത്തെ സ്വദേശം തേടി തിരിച്ചുപോകും. സപ്തംബറിലാണ് കിളികളുടെ അടുത്ത വരവ്.
കടലുണ്ടിക്കടവ് ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് വനംവകുപ്പ്.












Click it and Unblock the Notifications