കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എല്ലാ സീറ്റുകളിലും മത്സരിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ബിജെപി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ പറഞ്ഞു. മാര്‍ച്ച് ഏഴ് ബുധനാഴ്ച ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്താനായി സംസ്ഥാന നേതാക്കള്‍ക്കൊപ്പം ദില്ലിയിലെത്തിയതായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി.

കേരളത്തില്‍ ഇത്തവണ ബിജെപി സീറ്റ് നേടുമെന്നുറപ്പാണെന്ന് മുകുന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരു ധാരണയുമുണ്ടാവില്ല. ഇരുമുന്നണികളെയും എതിര്‍ത്ത് ബിജെപിയുടെ ശക്തിയെന്തെന്ന് തെളിയിക്കുകയാണ് ചെയ്യുക.

49 സീറ്റുകളില്‍ ബിജെപി നിര്‍ണായകമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കേന്ദ്രബജറ്റും പ്രധാനമന്ത്രിയുടെ കുമരകം പാക്കേജും ബിജെപിക്കനുകൂലമായ മനോഭാവത്തിനിടവരുത്തിയിട്ടുണ്ട്.

കാസര്‍ക്കോട്ടെ അടയ്ക്കാ കര്‍ഷകര സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X