തുഞ്ചന്‍ സ്മാരകത്തില്‍ തീപിടുത്തം
തിരൂര്‍: തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ മാര്‍ച്ച് ഏഴ് ബുധനാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായി. ആറു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
സാഹിത്യമ്യൂസിയം നിര്‍മിക്കുന്നതിനായുള്ള തേക്ക് ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്ന പണിശാലയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 2.30നാണ് സംഭവമുണ്ടായത്.
തുഞ്ചന്‍ സ്മാരകത്തിനടുത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് തീപടരുന്നത് കണ്ട് അിശമനസേനയെ വിളിച്ച് വിവരമറിയിച്ചത്. അിശമനസേന ഉടനെത്തിയെങ്കിലും പണിശാല പൂര്‍ണായി കത്തിനശിച്ചിരുന്നു.
തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വെളിവായിട്ടില്ല. മേയ് മാസത്തില്‍ പണിയാനിരുന്ന സാഹിത്യമ്യൂസിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഇനി കൂടുതല്‍ വൈകിയേക്കും.












Click it and Unblock the Notifications