കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമരം പാക്കേജ് വൈകുന്നുവെന്ന് മുഖ്യമന്ത്രി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ച കുമരകം പാക്കേജ് വൈകുന്നുവെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍. പാക്കേജ് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രം ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അദ്ദേഹം നിയസഭയില്‍ പ്രസ്താവിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ഒരാഴ്ച കേരളത്തില്‍ അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ വന്നപ്പോഴായിരുന്നു പ്രധാനമന്ത്രി കുമരകത്തിന്റെ വികസനത്തിനായി കുമരകം പാക്കേജ് പ്രഖ്യാപിച്ചത്.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വ്യക്തിതാല്പര്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തന്നോടൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കുമരകം പാക്കേജിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നാളികേര സാങ്കേതിക മിഷന്റെ ഒരു പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരവും കാസര്‍കോടും തമ്മില്‍ ബന്ധിപ്പിക്കുന്ന ജലപാതയുടെ വികസനത്തിനായി 154.67 കോടി രൂപയുടെ പദ്ധതിരേഖയും സമര്‍പ്പിച്ചിട്ടുണ്ട് - മുഖ്യമന്ത്രി വ്യക്തമാക്കി.

മികച്ച വില നല്‍കി കൊപ്ര, റബര്‍ എന്നിവയുടെ സംഭരണം, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷം ആഗസ്ത് 15 മുതല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് കുമരകം പാക്കേജ്. റബറിനെ കാര്‍ഷികോല്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലോക വ്യാപാരസംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വിനോദ സഞ്ചാര വികസനത്തിനു പുറമെ വല്ലാര്‍പ്പാടം പദ്ധതിക്ക് അനുമതി നല്‍കുന്ന നടപടിക്ക് ആക്കം കൂട്ടാമെന്നും വാജ്പേയി സമ്മതിച്ച കാര്യവും നായനാര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X