ഗുണമേന്മയില്ലാത്ത മിനറല്‍ വാട്ടര്‍ നിരോധിക്കും
തിരുവനന്തപുരം: ഗുണമേന്മയില്ലാത്ത മിനറല്‍ വാട്ടര്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി ഇ.ചന്ദ്രശേഖരന് നായര്‍ നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ ശുദ്ധമല്ലാത്ത മിനറല്‍ വാട്ടര്‍ വില്പനക്കുവെച്ചതു സംബന്ധിച്ച് 630 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാര്‍ച്ച് എട്ട് വ്യാഴാഴ്ച നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ലഭ്യമായ മിക്കവാറും എല്ലാ ബ്രാന്റ് മിനറല്‍ വാട്ടറുകളിലും കോളിഫോം ബാക്ടീരിയ പോലുള്ള ഹാനികരമായ ഘടകങ്ങള്‍ അടങ്ങിയതായി നേരത്തെ നിയമസഭാ പരിസ്ഥിതി കമ്മിറ്റി കണ്ടെത്തിയിരുന്നു. കോളിഫോം ബാക്ടീരിയ മിനര് വാട്ടറില്‍ അല്പം പോലും ഉണ്ടാവാന്‍ പാടില്ലയെന്നിരിക്കെ ഇവയെ മിനറല്‍ വാട്ടര്‍ എന്ന് പറയാന്‍ പറ്റില്ലെന്നും നിയമസഭാ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
മിനറല്‍ വാട്ടറിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ചില നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചു. സംസ്ഥാന മലിനീകണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അംഗീകാരം ലഭിച്ച മിനറല്‍ വാട്ടര്‍ ബ്രാന്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതും ലൈസന്‍സ് പുതുക്കുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാക്കുക എന്നതായിരുന്നു അതിലൊരു നിര്‍ദേശം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications