പുനത്തില്‍ കുഞ്ഞബ്ദുളള ബിജെപി സ്ഥാനാര്‍ത്ഥി
തൃശൂര്‍: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബിജെപി നയിക്കുന്ന പരിവര്‍ത്തന ജാഥ തൃശൂരിലെത്തിയപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍. പരിവര്‍ത്തന യാത്ര അവസാനിക്കുമ്പോഴേക്കും എല്‍ഡിഎഫിലെ ചില ഘടകകക്ഷികള്‍ ബിജെപി മുന്നണിയില്‍ ചേരുമെന്നും പത്മനാഭന്‍ അവകാശപ്പെട്ടു.
ബിജെപിയെ അന്ധമായി എതിര്‍ക്കുന്നവരെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാഠംപഠിപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി ഒരു ഹിറ്റ്ലിസ്റ് തന്നെ ബിജെപി തയ്യാറാക്കിയിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കു പുറമെ സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിലെ മറ്റു ചില പ്രമുഖരും സ്വതന്ത്രസ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാകും - പത്മനാഭന്‍ പറഞ്ഞു.
ഇടതു മുന്നണി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ അവരുടെ ദൗര്‍ബല്യം വീണ്ടും പുറത്തുവരും. ഇത് ബിജെപിക്ക് സഹായകമാവുകയും ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications