ശബരിമല റോഡിലെ കോണ്‍ക്രീറ്റ് പണി തടഞ്ഞു
ശബരിമല: പമ്പയില്‍ നിന്നും ശബരിമലയിലേക്കുള്ള പാതയിലെ കോണ്‍ക്രീറ്റ് പണി വനം വകുപ്പ് തടഞ്ഞു. അപ്പാച്ചിമേടിനും ശബരിപീഠത്തിനും ഇടക്കുള്ള 80 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടായിട്ടും ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് വനംവകുപ്പ് പണി തടയുകയായിരുന്നു.
അപ്പാച്ചിമേടിനും ശബരിപീഠത്തിനും ഇടക്ക് 80 മീറ്റര്‍ ഒഴികെയുള്ള സ്ഥലം നേരത്തെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ബാക്കിയുള്ള 80 മീറ്ററും കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫിബ്രവരി 23ന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ടായിരുന്നു.
ഇതനുസരിച്ചാണ് മാര്‍ച്ച് ഏഴ് ബുധനാഴ്ച പണി തുടങ്ങാനൊരുങ്ങിയത്. എന്നാല്‍ എഞ്ചിനീയര്‍മാരുടെ തൊഴിലാളികളുടെയും സംഘത്തെ ഫോറസ്റ് ഗാഡുമാരെത്തി തടയുകയായിരുന്നു. ഡിഎഫ്ഒക്ക് ഹൈക്കോടതി വിധി സംബന്ധിച്ച് ഉത്തരവൊന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് കോണ്‍ക്രീറ്റ് പണിതുടങ്ങുന്നതില്‍ നിന്നും തടഞ്ഞത്.












Click it and Unblock the Notifications