എവിടെ നിന്നും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം
തിരുവനന്തപുരം: സ്വദേശത്തു നിന്ന ് കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ജോലിക്കും മറ്റുമായി മാറിതാമസിക്കുന്നവര്‍ക്ക് ഏതു താലൂക്ക് ഓഫീസില്‍ വെച്ചും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം.
വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേകദിവസവും സ്ഥലവും നിശ്ചയിക്കുന്നതുകൊണ്ട് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ പുതിയ സംവിധാനം. വരുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുതന്നെ ഇത് നടപ്പിലാവുമെന്നാണ് കരുതുന്നത്.
മറ്റൊരു സ്ഥലത്ത് താമസിച്ച് ജോലിയും മറ്റും നോക്കുന്നവര്‍ക്ക് അടുത്തുള്ള താലൂക്ക് ഓഫീസില്‍ ചെന്ന് വോട്ടര്‍പ്പട്ടികയില്‍ പേര് ഹാജരാക്കാം. സ്വദേശത്തെ മേല്‍വിലാസവും മറ്റും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മതി. ഇന്റര്‍നെറ്റിലെ വോട്ടര്‍പ്പട്ടികയുമായി ഒത്തുനോക്കി അപ്പോള്‍ തന്നെ പേര് ചേര്‍ക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുയും ചെയ്യും.












Click it and Unblock the Notifications