സഭയില്‍ വീണ്ടും ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: കാര്‍ഷിക വിലയിടിവിനെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അംഗങ്ങള്‍ മാര്‍ച്ച് എട്ട് വ്യാഴാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പേരില്‍ ബുധനാഴ്ചയും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. പിന്നീട് മന്ത്രി ടി. ശിവദാസമേനോന്‍ വിവാദ പ്രസ്താവന നടത്തിയെന്ന പേരില്‍ ബുധനാഴ്ച പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.
കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, ജോണി നെല്ലൂര്‍, എ.വി. താമരാക്ഷന്‍ എന്നിവരാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേന്ദ്രനയമം മൂലമാണ് കാര്‍ഷിക വില ഇടിയുന്നതെന്നും പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ സഭയെ അറിയിച്ചു. 15,000 ടണ്‍ റബര്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തതിനു പുറമെ 50,000 ടണ്‍ കൂടി കയറ്റുമതി ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ കമ്പോള വിലയേക്കാള്‍ ഒരു അധികം നല്‍കിയാണ് സംസ്ഥാനസര്‍ക്കാര്‍ റബര്‍ സംഭരിക്കുന്നത്. മുമ്പ് പലതവണ സഭയില്‍ ചര്‍ച്ച ചെയ്ത ഇക്കാര്യം ഇനിയും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. കേരളത്തിലെ കര്‍ഷകര്‍ ഒന്നടങ്കം കടക്കയത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി ആരോപിച്ചു. കര്‍ഷകരോട് മര്യാദയും ദയയുമില്ലാത്തതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇതില്‍ പ്രതിഷേധിച്ച് തങ്ങള്‍ ഇറങ്ങിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.എം. മാണി സംസ്ഥാന സര്‍ക്കാര്‍ വിലയിടിവ് തടയുന്നതില്‍ സമ്പൂര്‍ണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി. വിലയിടിവു മൂലം സംസ്ഥാനത്തിന് 15,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പ്രതിവര്‍ഷം രണ്ടര ലക്ഷം ടണ്‍ കൊപ്ര ഉല്പാദനമുണ്ടായിരുന്ന കേരളത്തില്‍ 75,000 ടണ്‍ സംഭരിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications