ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് അനുമതി
ദില്ലി: കേരളത്തില്‍ ഒഫ്റ്റിക് ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് ഭാരതി ടെലിസോണികിന് അനുമതി ലഭിച്ചു.
ആദ്യഘട്ടത്തില്‍ ദേശീയപാതയിലും സംസ്ഥാനപാതയിലുമായി 900 കിലോമീറ്റര്‍ ദൂരം ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുമെന്ന് ഭാരതി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജയ് കെ. ദേവന്‍ പറഞ്ഞു. മദ്രാസിലെ ടെലിസോണിക്കിന്റെ സബ്മറൈന്‍ കേബിള്‍ ലാന്റിംഗ് സ്റേഷനുമായി ഒപ്റ്റിക് ഫൈബര്‍ ശൃംഖലയെ ബന്ധിപ്പിക്കും.
ആദ്യം തമിഴ്നാടുമായാണ് കേരളത്തിലെ ഒപ്റ്റിക് ഫൈബര്‍ ശൃംഖലയെ ബന്ധിപ്പിക്കുക. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കും.
ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എന്റര്‍പ്രൈസസിന്റെയും സിങ്കപ്പൂര്‍ ടെലികമ്യൂണിക്കേഷന്‍സിന്റെയും സംയുക്തസംരംഭമാണ് ഭാരതി ടെലിസോണിക്.












Click it and Unblock the Notifications