Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമില്ല...വിപണി തകര്‍ന്നു?

മുംബൈ: മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച മുതല്‍ ഓഹരിവിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകര്‍ച്ചയ്ക്കു കാരണം മുംബൈ വിപണിയില്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ പണമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കല്‍ക്കത്ത, അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം ഇല്ലാതെ വന്നപ്പോള്‍ മുംബൈ എക്സ്ചേഞ്ചില്‍ നിന്നും പണം മറിക്കുകയും അതിന്റെ ഫലമായി മുംബൈയില്‍ പണദൗര്‍ലഭ്യം അനുഭവപ്പെടുകയുമായിരുന്നുവത്രേ.

എന്നാല്‍ മുംബൈ എക്സ്ചേഞ്ചില്‍ പണദൗര്‍ഭല്യമില്ലെന്നും മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരത്തോടെ എക്സ്ചേഞ്ചില്‍ നിന്നും നല്‍കാനുള്ള പണമെല്ലാം കൃത്യമായി നല്‍കിക്കഴിഞ്ഞുവെന്നും എക്സ്ചേഞ്ച് അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു.

ഫിബ്രവരി 28 ന് കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹി വിപണിയ്ക്കനുകൂലമായ ബജറ്റ് അവതരിപ്പിച്ചിട്ടും മാര്‍ച്ച് രണ്ട് വെള്ളായാഴ്ച വിപണിയില്‍ വന്‍ ഇടിവ് അനുഭവപ്പെടുകയും കഴിഞ്ഞ ആഴ്ച പോയ ആഴ്ച മുഴുവന്‍ ആ ഇടിവ് നിലനില്‍ക്കുകയുമായിരുന്നു. മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ചയും മുംബൈ സൂചിക 176 പോയിന്റ് താഴ്ന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയും ( എന്‍ എസ് ഇ) താഴ്ചയില്‍ തന്നെയായിരുന്നു. മാര്‍ച്ച് ഒമ്പതിന് എന്‍ എസ് ഇ 38 പോയിന്റ് താഴ്ന്നു.

പോയ ആഴ്ചയിലെ തകര്‍ച്ചയ്ക്കു കാരണം കല്‍ക്കത്ത, അഹമ്മദാബാദ് , മുംബൈ എക്സ്ചേഞ്ചുകളിലെ പണമില്ലായ്മയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, മുംബൈ എക്സ്ചേഞ്ച് പ്രസിഡന്റായിരുന്ന ആനന്ദ് രാത്തി ഉള്‍പ്പെട്ട ഒരു വിവാദവും തകര്‍ച്ചയ്ക്കു കാരണമായത്രേ. ബജറ്റ് അവതരണത്തെ തുടര്‍ന്ന് ചില ബ്രോക്കര്‍മാര്‍ക്കനുകൂലമായി ചില വിവരങ്ങള്‍ എക് സ്ചേഞ്ചില്‍ നിന്നും ചോര്‍ന്നുവെന്നും പ്രസിഡന്റ് രാത്തിക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തെപ്പറ്റി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി) അന്വേഷണം നടത്തുന്നുണ്ട്.

വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് രാത്തി മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. മാര്‍ച്ച് ഒമ്പത് വെള്ളിയാഴ് ച സെബി രാത്തിയുടെ രാജി സ്വീകരിച്ചു. വൈസ്പ്രസിഡന്റ് ദിനാ മേത്തയെ മുംബൈ എക്സ്ചേഞ്ചിന്റെ താത്കാലിക പ്രസിഡന്റായി സെബി നിയമിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+