രാത്രിയില്‍ ബൂത്തില്‍ നിന്നുള്ള എസ്ടിഡി കോളിന് സര്‍വീസ് ചാര്‍ജ് കൂട്ടും
വിജയവാഡ: ബൂത്തുകളില്‍ നിന്നുള്ള എസ്ടിഡി കോളുകള്‍ക്ക് സര്‍വീസ് ചാര്‍ജ് കൂട്ടാന്‍ വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യാ എസ്ടിഡി-പിസിഒ ഫ്രാഞ്ചൈസ് അസോസിയേഷന്‍ നേതാവ് സത്യനാരായണ പറഞ്ഞു. രാത്രി 11 മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് ഇത്.
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് സത്യനാരായണ പറഞ്ഞു.
സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്നതിനു തുല്യമായി 40 ശതമാനം വിഹിതം സാധാരണ ടെലഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്കും നല്‍കണമെന്ന ആവശ്യം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെയും എസ്ടിഡി-പിസിഒ ഉടമകളുടെയും സംയുക്ത സമിതിക്ക് വിടുമെന്ന് മന്ത്രി പറഞ്ഞതായി സത്യനാരായണ അറിയിച്ചു.
മാര്‍ച്ച് അഞ്ചിന് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ആയിരത്തിലേറെ ടെലഫോണ്‍ ഓപ്പറേറ്റര്‍മാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുകയും ജന്തര്‍ മന്തറിനു മുമ്പില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications