ഭരത്ഷാക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ: പ്രമുഖ സിനിമാ നിര്‍മാതാവ് ഭരത് ഷാക്കെതിരെ മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച മുംബൈ പൊലീസ് മുംബൈ ഹൈക്കാേേടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അധോലോകരാജാവ് ഛോട്ടാ ഷക്കീലുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ആസൂത്രിത കുറ്റനിയന്ത്രണ നിയമമനുസരിച്ചാണ് ഭരത് ഷായെ പൊലീസ് അറസ്റ് ചെയ്തിരുന്നത്.
ഭരത്ഷാക്കു പുറമെ ചോരി ചോരി ചുപ്കെ ചുപ്കെ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് നസീം റിസ്വി, അയാളുടെ സഹായി റഹിം അല്ലാബാക്ഷ് എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കേസിലെ മറ്റ് പപ്രതികളായ ഒളിവില്‍ കഴിയുന്ന ഛോട്ടാ ഷക്കീല്‍, സഹായി അന്‍ജും എന്നിവരോട് മാര്‍ച്ച് 30ന് 11 മണിക്ക് കോടതിയില്‍ ഹാജരാകാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.പി.ബംഗാളെ ആവശ്യപ്പെട്ടു. ഇവരോട് കോടതിയില്‍ ഹാജരാകണമെന്ന് പത്രങ്ങളിലൂടെ ആവശ്യപ്പെടാന്‍ പൊലീസിനോട് ജഡ്ജി നിര്‍ദേശിക്കുകയും ചെയ്തു.
ഇതിനിടെ ചോരി ചോരി ചുപ്കെ ചുപ്കെ എന്ന ചിത്രം മുംബൈയില്‍ റിലീസ് ചെയ്തു. വന്‍ പൊലീസ് സുരക്ഷാ സന്നാഹത്തോടെയാണ് ചിത്രം റിലീസ് ചെയ്തത്.












Click it and Unblock the Notifications