ടിഎംസി, എഐഎഡിഎംകെ ധാരണയായി
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ നയിക്കുന്ന മുന്നണിയുമായി ചേരാന്‍ ടിഎംസി തീരുമാനിച്ചു.
മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച തമിഴ്മാനില കോണ്‍ഗ്രസ് പ്രസിഡന്റ് ജി. കെ. മൂപ്പനാരുടെ വീട്ടില്‍ ചേര്‍ന്ന പാര്‍ട്ടി യോഗമാണ് തീരുമാനമെടുത്തത്. ഉടന്‍ തന്നെ ഇത് സംബന്ധിച്ച് മൂപ്പനാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി കാക്കുകയാണ് മൂപ്പനാര്‍.
കോണ്‍ഗ്രസും ടിഎംസിയും പോണ്ടിച്ചേരിയില്‍ ഭരണപങ്കാളിത്തം ആവശ്യപ്പെടാനിടയില്ല. അങ്ങനെയാണെങ്കില്‍ തമിഴ്നാട്ടില്‍ സഖ്യത്തിന് 50 സീറ്റ് എഐഎഡിഎംകെ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications