തമിഴ്നാട്ടില്‍ ബിജെപി 23 സീറ്റില്‍ മത്സരിക്കും
ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സഖ്യകക്ഷിയായ ബിജെപി 23 സീറ്റില്‍ മത്സരിക്കാന്‍ ധാരണയായി.
മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച ഇതു സംബന്ധിച്ച ധാരണയില്‍ ഒപ്പുവെച്ചതിനു ശേഷം ഡിഎംകെ പ്രസിഡന്റ് കരുണാനിധിയും ബിജെപി സംസ്ഥാന പ്രസിഡന്റ് എസ്.പി.കിരുബനിധിയുമാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപിയെ മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി പരിഗണിച്ചാണ് സീറ്റ് ധാരണയിലെത്തിയിട്ടുള്ളതെന്ന് കരുണാനിധി പറഞ്ഞു.
മറ്റ് പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച അടുത്തയാഴ്ചയോടെ കഴിയും. മുന്‍ കേന്ദ്രമന്ത്രി രംഗരാജ കുമാരമംഗലത്തിന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന തിരിച്ചുറപ്പിള്ളി ലോക്സഭാ സീറ്റ് ബിജെപിക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications