Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമിനെ കുറിച്ച് വെബ്സൈറ്റില്‍ തെറ്റായ വിവരം

ഗുവാഹട്ടി: വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചക്ക് വെബ്സൈറ്റുകള്‍ നല്‍കുന്ന വിവരങ്ങള്‍ ഏറെ സഹായകരമാണെങ്കില്‍, അസമിന്റെ സ്ഥിതി മറിച്ചാണ്.രണ്ട് വൈബ്സൈറ്റുകള്‍ ബോധപൂര്‍വം നടത്തുന്ന കുപ്രചാരണം അസമിലെ വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് വിനോദസഞ്ചാര അധികൃതര്‍ പറയുന്നു.

രണ്ട് വിദേശ വെബ്സൈറ്റുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ വിനോദസഞ്ചാരികളുടെ ഒമ്പത് സംഘങ്ങളാണ് തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര റദ്ദാക്കിയതെന്ന് ആള്‍ അസം ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അമര്‍ ബോറ പറഞ്ഞു. യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള വിനോദസഞ്ചാരികളാണ് യാത്ര റദ്ദാക്കിയത്.

എഫ്.സി.ഒ.ഗവ്.യുകെ/ട്രാവല്‍, ബിഎംസെഡ്എല്‍.കോം എന്നീ വൈബ്സൈറ്റുകളാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്. ഈ സൈറ്റുകള്‍ നല്‍കിയ വിവരങ്ങളടിസ്ഥാനമാക്കി, ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അസമിലേക്ക് യാത്ര പോകരുതെന്ന് ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകള്‍ വിനോദസഞ്ചാരികളോട് ഉപദേശിക്കുകയായിരുന്നുവെന്ന് ബോറ പറഞ്ഞു.

ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രവിനോദസഞ്ചാര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് ബോറ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+