ആലുവ കൂട്ടക്കൊല: സത്യവാങ്മൂലത്തിന് ഉത്തരവ്
കൊച്ചി: ആലുവ കൂട്ടക്കൊലകേസിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് എട്ട് വ്യാഴാഴ്ച ഉത്തരവിട്ടതനുസരിച്ച് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പൊലീസ് കേസ് ഡയറി ഹാജരാക്കിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ ആവശ്യപ്പെട്ടത്.
കൊല്ലപ്പെട്ട അഗസ്റിന്റെ ഭാര്യ ബേബിയുടെ അഛന്‍ എം.പി.ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള ഉത്തരവ്. ചീഫ് ജസ്റിസ് കെ.കെ.ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ കേസ് ഡയറിയില്‍ വീഡിയോ-ഓഡിയോ കാസെറ്റുകളും ആന്റണി ദമാമിലേക്ക് പോയതിന്റെ രേഖകളുമാണുള്ളത്. കാസെറ്റുകള്‍ ആവശ്യപ്പെട്ടാല്‍ പിന്നീട് മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.












Click it and Unblock the Notifications