ആറ്റുകാല്‍ പൊങ്കാല തുടങ്ങി
തിരുവനന്തപുരം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു.
മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച രാവിലെ 10. 10ന് ശ്രീകോവിലിലെ വിളക്കില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ഭക്തിയുടെ നിര്‍വൃതിയില്‍ ലക്ഷക്കണക്കിലന് സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് ശരണം വിളിച്ചു. അടുപ്പുകളില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ കോവിലനെ വധിച്ച പാണ്ഡ്യരാജാവിന്റെ മധുരാപുരി ചുട്ടെരിക്കുന്ന പാട്ട് തോറ്റംപാട്ടുകാര്‍ പാടുകയായിരുന്നു.
നിമിഷനേരത്തിനുള്ളില്‍ തന്നെ ആറ്റുകാലും പരിസരവും യാഗശാലയായി മാറിക്കഴിഞ്ഞു. മൂന്ന് കിലോമീറ്ററോളം ചുറ്റളവില്‍ പൊങ്കാലയടുപ്പുകള്‍ നിരന്നുകഴിഞ്ഞു. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പൊങ്കാലയോടനുബന്ധിച്ച് ഏര്‍പ്പാടാക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും സജീവമാണ്. ഭക്തകള്‍ക്ക് ദാഹജലവും മറ്റുമായി സന്നദ്ധസംഘടനാ പ്രവര്‍ത്തകരും രംഗത്തുണ്ട്.
സ്ത്രീകള്‍ക്ക് മാത്രമായി നിരവധി ബസുകള്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആറ്റുകാലിലേക്ക് സര്‍വീസ് തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ ഭക്തര്‍ ആറ്റുകാലിലേക്ക് പ്രവഹിക്കുകയാണ്. വൈകുന്നേരം 4.10ന് പൊങ്കാല നിവേദ്യം നടക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications