ആയിരങ്ങള്‍ പൊങ്കാലയിട്ടു
തിരുവനന്തപുരം: ആയിരക്കണക്കിന് സ്ത്രീകള്‍ മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പരിസരങ്ങളിലും തിരുവന്തപുരത്തെ നഗരവീഥികളിലും ദേവിക്ക് പൊങ്കാലയിടാനായി സ്ത്രീകള്‍ നിറഞ്ഞു.
വൈകുന്നരേം നാല് മണിയോടെ കലങ്ങളില്‍ പൂജാരികള്‍ പുണ്യാഹം തളിച്ചതോടെ പൊങ്കാലക്ക് വിരാമമായി. നിവേദ്യം അര്‍പ്പിച്ചതിന്റെ നിറവില്‍ സ്ത്രീകള്‍ മടങ്ങുമ്പോള്‍ നഗരം തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു.
രാത്രി 12നാണ് ക്ഷേത്രത്തില്‍ നിന്നും ദേവിയെ പുറത്തേക്കെഴുന്നള്ളിക്കുന്നത്. ഒരു മണിക്ക് ഗുരുതി തര്‍പ്പണം കഴിയുന്നതോടെ ഉത്സവം സമാപിക്കും.












Click it and Unblock the Notifications