Get Updates
Get notified of breaking news, exclusive insights, and must-see stories!

ചവര്‍ നിക്ഷേപത്തിനെതിരെ അന്ത്യശാസനം

കൊച്ചി: കൊച്ചി നഗരസഭ ചേരാനല്ലൂരില്‍ വാങ്ങിയ സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഒരു മാസത്തിനകം അവസാനിപ്പിക്കണമെന്ന് സ്ഥലവാസികള്‍ മേയര്‍ക്കും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും അന്ത്യശാസനം നല്‍കി.

മാലിന്യ നിക്ഷേപം അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

കോര്‍പ്പറേഷന്റെ ചവര്‍ നിക്ഷേപത്തിനെതിരെ റോഡ് ഉപരോധം അടക്കമുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാനും മാലിന്യനിക്ഷേപത്തിനെതിരെയുള്ള കോടതിവിധി നടപ്പാക്കിക്കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാനും മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച ചേരാനല്ലൂര്‍ കച്ചേരിപ്പടിയില്‍ ചേര്‍ന്ന ചിറ്റൂര്‍-ചേരാനല്ലൂര്‍ പൗരസമിതി യോഗം തീരുമാനിച്ചു.

ഇറ്റാലിയന്‍ മാതൃകയിലുള്ള ചവര്‍ സംസ്ക്കരണ ഫാക്ടറി ചേരാനല്ലൂരില്‍ സ്ഥാപിക്കുമെന്ന് പറയുന്ന കൊച്ചി കോര്‍പ്പറേഷന്‍ അതിന് ശേഷം ഇവിടേക്ക് ചവറെത്തിച്ചാല്‍ മതിയെന്നും പൗരസമിതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+