പത്രപ്രവര്‍ത്തകന്‍ നരേന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തകനും കേരളകൗമുദി പത്രത്തിന്റെ ദില്ലി ബ്യൂറോ ചീഫുമായ നരേന്ദ്രന്‍ (വി.എന്‍.നായര്‍) അന്തരിച്ചു.
വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യയും രണ്ടു മക്കളുമുണ്ട്. സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപ്പിള്ളയുടെ കൊച്ചുമകനാണ് നരേന്ദ്രന്‍. പരേതനായ പത്രപ്രവര്‍ത്തകന്‍ എം.ശിവറാമിന്റെ മരുമകനുമാണ്.
നേരത്തെ ഫ്രീപ്രസ് ജേര്‍ണലലില്‍ ജോലി നോക്കിയിരുന്ന നരേന്ദ്രന്‍ കലാകൗമുദി, വര്‍ത്തമാന്‍, ന്യൂസ്ടൈം എന്നീ പ്രസിദ്ധീകരണങ്ങളില്‍ രാഷ്ട്രീയവിശകലനങ്ങള്‍ എഴുതാറുണ്ടായിരുന്നു.












Click it and Unblock the Notifications