വിമാനം മുടങ്ങിയത് യാത്രക്കാരെ ക്ഷുഭിതരാക്കി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലേക്കുള്ള വിമാനം മുടങ്ങിയത് യാത്രക്കാരെ ക്ഷുഭിതരാക്കി.
മാര്‍ച്ച് ഒമ്പത് വ്യാഴാഴ്ച മസ്ക്കറ്റില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യയുടെ എഐ 926 വിമാനമാണ് സാങ്കേതിക തകരാറുണ്ടായത് കാരണം അബുദാബിയിലേക്കുള്ള സര്‍വീസ് നടത്താതിരുന്നത്. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ ക്ഷുഭിതരാവുകയും വിമാനത്താവള ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഐസി എയര്‍പോര്‍ട്ട് മാനേജര്‍ അമ്മിണി ഡാനിയല്‍ എത്തിയാണ് യാത്രക്കാരെ ശാന്തരാക്കിയത്.
വിമാനം മുടങ്ങിയതിനെ തുടര്‍ന്ന് പോകാന്‍ കഴിയാത്ത യാത്രക്കാരെ മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരമുള്ള വിമാനത്തില്‍ അയക്കും. ഇവര്‍ക്ക് താമസസൗകര്യം നല്‍കിയിട്ടുണ്ട്. അത്യാവശ്യയാത്രക്കാരെ വ്യാഴാഴ്ച തന്നെ ഷാര്‍ജാ വിമാനത്തില്‍ അയച്ചു.
ഷാര്‍ജയില്‍ നിന്നും വരേണ്ടിയിരുന്ന വിമാനവും ഇത് കാരണം മുടങ്ങി. ഇതിലെ യാത്രക്കാരെ മുംബൈ വഴി കരിപ്പൂരില്‍ എത്തിച്ചു. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കുമ്പോള്‍ ഗോവണി തട്ടിയുണ്ടായ തകരാറാണ് വിമാനം മുടങ്ങാന്‍ കാരണമായത്.












Click it and Unblock the Notifications