മലപ്പുറത്ത് ചെറുപ്പക്കാരികളായ അമ്മൂമ്മമാര്‍ പെരുകുന്നു
മലപ്പുറം: വിദ്യാഭ്യാസത്തിലും സാമ്പത്തികാവസ്ഥയിലും ഏറെ മെച്ചപ്പെട്ടിട്ടും മലപ്പുറത്ത് കൗമാരവിവാഹം സാധാരണപ്രതിഭാസമായി തുടരുന്നു. മുപ്പത് വയസാവുമ്പോഴേക്കും അമ്മൂമ്മമാരായി തീര്‍ന്ന സ്ത്രീകള്‍ മലപ്പുറത്ത് വിരളമല്ല.
13ഉം 14ഉം വയസാവുമ്പോഴേക്കും പെണ്‍കുട്ടികളുടെ വിവാഹം കഴിയുന്നതാണ് ചെറുപ്പക്കാരികളായ അമ്മൂമ്മമാരുടെ ഒരു തലമുറ തന്നെ മലപ്പുറത്ത് ഉണ്ടാവാന്‍ കാരണം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇവര്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യുന്നു.
കുടുംബാസൂത്രണം പാലിക്കാത്തത് കാരണം അഛനമ്മമാര്‍ക്ക് നാലും അഞ്ചും മക്കളുണ്ടാവുന്നത് ഇവിടെ സാധാരണമാണ്. അമ്മയും മകളും മിക്കവാറും ഒരേ സമയത്തു തന്നെ പ്രസവിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ശൈശവവിവാഹവും കൗമാരവിവാഹവും മറ്റ് മതവിഭാഗങ്ങള്‍ക്കിടയിലും ചില ദശകങ്ങള്‍ക്കു മുമ്പുവരെ സാധാരണമായിരുന്നുവെങ്കിലും പിന്നീട് ഈ സ്ഥിതിക്ക് മാറ്റം വന്നു. വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലുമുണ്ടായ വന്‍മുന്നേറ്റമാണ് ഇതിനു കാരണമായത്. എന്നാല്‍ വിദ്യാഭ്യാസത്തില്‍ മെച്ചപ്പെട്ടിട്ടും സാമ്പത്തികമായി മുന്നോട്ടുപോയിട്ടും മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ കൗമാരവിവാഹം സാധാരണമായി തുടരുകയാണ്.












Click it and Unblock the Notifications