മാണിക്കെതിരെ സിപിഎം സ്ഥാനാര്‍ഥി
കോട്ടയം: കെ.എം.മാണിയുടെ സ്ഥിരം സീറ്റായ പാലാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും. സിപിഎയുടെയും കോണ്‍ഗ്രസ് എസ്സിന്റെയും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന പതിവ് ഒഴിവാക്കി സിപിഎം തങ്ങളുടെ ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നത്.
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.കൃഷ്ണന്‍കുട്ടി നായരെയാണ് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ ലിസ്റില്‍ കൃഷ്ന്‍കുട്ടി നായരുടെ പേര് മാത്രമേയുള്ളൂ.
മാണിക്കെതിരെ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ 36 വര്‍ഷമായി പാലാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് മാണിയാണ്. ഇത്തവണ മാണിക്കെതിരെ കടുത്ത പോരാട്ടം തന്നെ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ നേതാവിനെ മത്സരരംഗത്തിറക്കുന്നത്.
റെയ്ഡ്കോ ഡയറക്ടര്‍ കൂടിയാണ് കൃഷ്ണന്‍കുട്ടി നായര്‍. സിപിഎം അയര്‍കുന്നം ഏരിയാ സെക്രട്ടറിയുമാണ്












Click it and Unblock the Notifications