ഞാറക്കലില്‍ പഴയ എതിരാളികള്‍ വീണ്ടും
കൊച്ചി: എറണാകുളം ജില്ലയുടെ ദ്വീപ് മണ്ഡലമായ ഞാറക്കലില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ തന്നെയാകും ഇത്തവണയും സംവരണ മണ്ഡലമായ ഞാറക്കലില്‍ സമ്മതിദായകര്‍ക്ക് മുന്നിലെത്തുക.
യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ എം.എ.കുട്ടാപ്പന്‍ അടുത്ത ഊഴത്തിനെത്തുമ്പോള്‍ എതിരിടാന്‍ ഇടതുമുന്നണി ഘടകക്ഷിയായ എന്‍സിപി ഒരുക്കിനിര്‍ത്തിയിരിക്കുന്നത് യുവനേതാവും മുന്‍ എംഎല്‍എയുമായ വി.കെ.ബാബുവിനെയാണ്.
ഒന്നിടവിട്ട് രണ്ടു മുന്നണികളും വിജയം സ്വന്തമാക്കുന്ന ചരിത്രമാണ് ഞാറക്കലിനുള്ളത്. ചരിത്രത്തിനൊരും പാഠഭേദം വന്നത് 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാത്രം അന്ന് കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും ആര്‍എസ്പി സ്ഥാനാര്‍ഥി ടി.എ.പരമന്‍ ഇവിടെ നിന്നും ജയിച്ചു. 70ല്‍ നടന്ന തൊട്ടുമുമ്പത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായ ലഎം.കെ.രാഘവനാണ്.
ഇത്തവണ ചരിത്രമൊന്നും പ്രശ്നമല്ലെന്നും മണ്ഡലം വീണ്ടും കൂടെ നില്‍ക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസും കുട്ടപ്പനും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അന്ന് സിറ്റിംഗ് എംഎല്‍എയായിരുന്ന വി.കെ.ബാബുവിനെ പരാജയപ്പെടുത്തുമ്പോള്‍ 987 വോട്ടുകളായിരുന്നു കുട്ടപ്പന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസ് എസ് ടിക്കറ്റില്‍ മത്സരിച്ച ബാബു എന്‍സിപി ബാനറില്‍ കുട്ടപ്പനോട് കണക്ക് തീര്‍ക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
വി.കെ.ബാബുവിന്റെ ജനസ്വാധീനം വോട്ടുകളാക്കാമെന്ന പ്രതീക്ഷയും എന്‍സിപിക്കുണ്ട്. ഞാറക്കലില്‍ ഒരു തവണ പരാജയപ്പെട്ട ശേഷം 92ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.അനന്ത്കുമാറിനെ പരാജയപ്പെടുത്തിയാണ് വി.കെ.ബാബു നിയമസഭയിലെത്തിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ ജനവിധി എതിരായി.
മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കുട്ടപ്പന്‍ അവകാശപ്പെടുന്നത്. അതേ സമയം കുട്ടപ്പനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. കുട്ടപ്പനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഒപ്പുശേഖരം വരെ നടന്നു. കുട്ടപ്പന്‍ മത്സരിച്ചാല്‍ കാലുവാരുമെന്ന പ്രചാരണവും വ്യാപകമായുണ്ട്. പാര്‍ട്ടിക്കകത്തെ പോരിനെ അതിജീവിക്കാന്‍ കുട്ടപ്പനാവുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു.












Click it and Unblock the Notifications