Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധപ്രതിമകള്‍ തകര്‍ത്തുവെന്ന് പ്രതിപക്ഷം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം രണ്ട് കൂറ്റന്‍ ബുദ്ധപ്രതിമകള്‍ പൂര്‍ണ്ണമായും തകര്‍ത്തു കഴിഞ്ഞെന്ന് പ്രതിപക്ഷം പറയുന്നു.

മദ്ധ്യ അഫ്ഗാനിസ്ഥാനിനിലെ 2,000 വര്‍ഷം പഴക്കമുള്ള രണ്ട് ബാമിയന്‍ ബുദ്ധപ്രതിമകളാണ് മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച താലിബാന്‍ സേന തകര്‍ത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 53ഉം 38ഉം മീറ്ററുകള്‍ ഉയരമുള്ള പ്രതിമകള്‍ ഡൈനമിറ്റ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് തകര്‍ക്കല്‍ ആരംഭിച്ചതെങ്കിലും ഏറ്റവും ഉയരമുള്ള പ്രതിമയുടെ മുകള്‍ഭാഗം തകര്‍ക്കാനായത് വെള്ളിയാഴ്ചയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനയുണ്ടായിട്ടും പ്രതിമ തകര്‍ക്കല്‍ അഫ്ഗാനിസ്ഥാനില്‍ തുടരുകയാണെന്ന് അഹമദ് ഷാ മസൂദിന്റെ നേതൃത്വത്തലുള്ള പ്രതിപക്ഷത്തിന്റെ വക്താവ് അഷ്റഫ് നദീം പറഞ്ഞു.

വടക്കന്‍ ബാമിയനില്‍ നിന്നും ഉപഗ്രഹ ഫോണ്‍ വഴിയാണ് നദീം ഇത് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. പ്രതിമകള്‍ തകര്‍ക്കുന്നത് കാണാന്‍ പൊതുജനങ്ങളെ അനുവദിച്ചിരുന്നുവെന്നും നദീം വെളിപ്പെടുത്തി.

പ്രതിമയുടെ മുകള്‍ഭാഗം തകര്‍ക്കാന്‍ വളരെ ശക്തിയേറിയ സ്ഫോടകവസ്തുവാണ് താലിബാന്‍ ഉപയോഗിച്ചതെന്ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ളഅഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാനിലെ നാല് പാര്‍ലമെന്റംഗങ്ങള്‍ പ്രതിമ തകര്‍ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ഖണ്ഡഹാറിലേക്ക് തിരിച്ചിട്ടുണ്ട്.തകര്‍ക്കല്‍ തുടര്‍ന്നാല്‍ സഹായം നല്‍കില്ലെന്ന് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധത്തില്‍ സര്‍വതും തകര്‍ന്ന അഫ്ഗാനിസ്ഥാന് ഏറ്റവും കൂടുതല്‍ സഹായമെത്തിച്ച രാജ്യം ജപ്പാനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+