Get Updates
Get notified of breaking news, exclusive insights, and must-see stories!

അസഹ്റും സംഗീതയും ബിസിനസ് രംഗത്തേക്ക്

ഹൈദരാബാദ്: കോഴക്കേസിലൂടെ കളിക്കളത്തിന് പുറത്തായ മുന്‍ ഇന്ത്യന്‍ നയാകന്‍ ഇനി ബിസിനസിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഭാര്യ സംഗീത ബിജ്ലാനിയുമായി ചേര്‍ന്ന് അസര്‍ സംഗീതാ മാനേജ്മെന്റ് സര്‍വീസസ് എന്ന കമ്പനി രൂപീകരിച്ചു കഴിഞ്ഞു. ഫാഷന്‍ ഷോകള്‍ അടക്കമുള്ള പരിപാടികള്‍ തയാറാക്കുന്ന ഈ കമ്പനിക്കൊപ്പം അസര്‍ സംഗീത എയ്ഡ്സ് ഫൗണ്ടേഷനും രൂപീകരിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്കിടയില്‍ എയ്ഡ്സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നതെന്ന് മാര്‍ച്ച് 10 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അസറും സംഗീതയും വ്യക്തമാക്കി.

കമ്പനിയുടെ ആഭിമുഖ്യത്തില്‍ ഫേബിള്‍ഡ് പീക്കോക്ക് എന്ന ഫാഷന്‍ ഷോ മാര്‍ച്ച് 11 ഞായറാഴ്ച ഹൈദരാബാദില്‍ നടത്തും. അടുത്ത മാസം ബാംഗ്ലൂരില്‍ വച്ച് മൈല്‍സ് ഓഫ് റിഥം എന്ന പേരില്‍ ഒരു നൃത്തസംഗീത ഫാഷന്‍ പരിപാടിയും നടത്തുമെന്ന് അസറും സംഗീതയും പറഞ്ഞു. ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തുള്ളവര്‍ക്കായി ക്രിസ്റല്‍ അവാര്‍ഡുകളും കമ്പനി ഏര്‍പ്പെടുത്തുമെന്ന് അസര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+