ബജറ്റ്: സിപിഎം പ്രക്ഷോഭത്തിലേക്ക്
വിജയവാഡ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ സിപിഎം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുന്ന ബജറ്റിനെതിരെ മാര്‍ച്ച് 20 ചൊവാഴ്ച മുതല്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി മാര്‍ച്ച് 10 ശനിയാഴ്ച അറിയിച്ചു. തൊഴിലാളി നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തെ രാജ്യസഭയില്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ചുകൊണ്ട് പൊതുവിതരണ സമ്പ്രദായം തകര്‍ത്ത സര്‍ക്കാര്‍ വന്‍ ബിസിനസുകാര്‍ക്ക് 5, 500 കോടി രൂപയുടെ നികുതിയിളവ് നല്‍കിയിരിക്കുകയാണ്. ഇത് ലോകബാങ്കിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
1,000 തൊഴിലാളികളില്‍ താഴെയുള്ള വ്യവസായശാലകളില്‍ തൊഴിലാളികളെ തോന്നിയ പോലെ പിരിച്ചുവിടാന്‍ സഹായിക്കുന്ന രീതിയിലാണ് തൊഴില്‍ നിയമം ഭേദഗതി ചെയ്യാന്‍ പോകുന്നത്. മറ്റ് കക്ഷികളുടെ സഹായത്തോടെ രാജ്യസഭയില്‍ ഇതിനെ തോല്‍പ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications