Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കാലത്തെ പറ്റി പഠിക്കാന്‍ ഫ്ലോട്ട്

ദില്ലി: മഴക്കാലത്തിന്റെ വരവിനെ പറ്റിയും ചുഴലിക്കാറ്റിന്റെ സാധ്യതകളും കൂടുതല്‍ കൃത്യമായി പ്രവചിക്കാന്‍ ഇന്ത്യക്കും ഫ്ലോട്ട് സംവിധാനം സ്വായത്തമാകുന്നു.

സമുദ്രത്തില്‍ ഒഴുകിനടക്കുന്ന സംവിധാനമാണ് ഫ്ലോട്ടുകള്‍. 2, 000 മീറ്ററോളം ആഴത്തില്‍ മുങ്ങുന്ന ഇവ 10 ദിവസം സമുദ്രത്തില്‍ ഒഴുകിനടക്കും. സമുദ്ര ജലത്തിന്റെ താപവും മറ്റ് വിവരങ്ങളും ഇവ ശേഖരിച്ച് ഉപഗ്രഹത്തിലൂടെ അയച്ച ശേഷം വീണ്ടും സമുദ്രത്തില്‍ മുങ്ങും. ഈ പ്രക്രിയ അഞ്ച് വര്‍ഷം തുടരും.

ആര്‍ഗോ എന്നറിയപ്പെടുന്ന ഫ്ലോട്ട് വിന്യാസ പദ്ധതിയില്‍ ചേരാന്‍ ഇന്ത്യ തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. 3, 000ത്തിലധികം ഫ്ലോട്ടുകള്‍ വിന്യസിക്കാനാണ് പരിപാടി. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യാ മഹാസമുദ്രം എന്നീ സമുദ്രങ്ങളിലായി ഇന്ത്യ 150 ഫ്ലോട്ടുകള്‍ വിന്യസിക്കും.

ഇന്ത്യക്ക് ചുറ്റുമുള്ള സമുദ്രങ്ങള്‍ മഴക്കാലത്തിന്റെ വരവിനെയും മറ്റും കാര്യമായി സ്വാധീനിക്കുന്നതിനാല്‍ ഫ്ലോട്ടുകള്‍ ഉപയോഗിച്ചുള്ള സമുദ്രപഠനം കൂടുതല്‍ വ്യക്തമായി മഴക്കാലത്തെയും മറ്റും പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+