കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് 12 സീറ്റ്

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 12 സീറ്റുകള്‍ നല്‍കുമെന്ന് തമിഴ്മാനില കോണ്‍ഗ്രസ് നേതാവ് ജി.കെ. മൂപ്പനാര്‍.

കോണ്‍ഗ്രസിനും ടിഎംസിക്കും കൂടി തമിഴ്നാട്ടില്‍ 47 സീറ്റുകള്‍ നല്‍കാമെന്ന് എഐഎഡിഎംകെ സമ്മതിച്ചിരുന്നു. ഇതില്‍ നിന്നുമാണ് കോണ്‍ഗ്രസിന് സീറ്റുകള്‍ നല്‍കുന്നതെന്ന് മൂപ്പനാര്‍ മാര്‍ച്ച് 10 ശനിയാഴ്ച അറിയിച്ചു. കോണ്‍ഗ്രസ് 15 സീറ്റുകളാണ് ചോദിച്ചിരുന്നത്.

തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ മുന്നണിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച വിവരം മൂപ്പനാര്‍ ഔദ്യോഗികമായി അറിയിച്ചു. എഐഎഡിഎംകെയുമായി ചര്‍ച്ച നടത്താന്‍ മൂപ്പനാരെയാണ് എഐസിസി ചുമതലപ്പെടുത്തിയിരുന്നത്. പോണ്ടിച്ചേരിയില്‍ തല്‍ക്കാലം എഐഎഡിഎംകെയുമായി സഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസും ടിഎംസിയും ചേര്‍ന്ന് പുതിയൊരു മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജയലളിത നിര്‍ദേശിച്ച ഫോര്‍മുല കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X