ജിദ്ദയില്‍ വാഹനാപകടം: മലയാളി കുടുംബം മരിച്ചു
വള്ളിക്കുന്ന്: ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചംഗ മലയാളി കുടുംബം മരണമടഞ്ഞു.
പെരുന്നാള്‍ ദിനത്തിലാണ് കാര്‍ മറിഞ്ഞ് വള്ളിക്കുന്ന് ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിനടുത്തുള്ള നടമല്‍ പുതിയകത്ത് അബ്ദുള്ള (40), ഭാര്യ റുഖിയ (35), മക്കളായ റാഫില (14), സഫല (2), 10 മാസം പ്രായമുള്ള സഫുവാന്‍ എന്നിവര്‍ മരിച്ചത്. ഇവര്‍ മരിച്ച വിവരം മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ചയാണ് വള്ളിക്കുന്നിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചത്.
രണ്ട് വര്‍ഷമായി ജിദ്ദയില്‍ താമസമാക്കിയതാണ് അബ്ദുള്ളയും കുടുംബവും. റുഖിയയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അല്‍ഹര്‍ജ് എന്ന സ്ഥലത്ത് വച്ച് അപകടമുണ്ടായത്. മാര്‍ച്ചില്‍ കുടുംബവുമൊത്ത് നാട്ടിലേക്ക് പോകാന്‍ അബ്ദുള്ള തീരുമാനിച്ചിരുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കളുടെ സമ്മതം കിട്ടിയ ശേഷം ജിദ്ദയില്‍ സംസ്ക്കരിക്കും.












Click it and Unblock the Notifications