തിരഞ്ഞെടുപ്പിന് കേന്ദ്ര പൊലീസ് വേണം: ബിജെപി
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് കേന്ദ്ര പൊലീസിനെ അയക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രശ്നസാധ്യതയുള്ള 1, 000 ബൂത്തുകളിലാണ് കേന്ദ്ര പൊലീസിന്റെ സേവനം ആവശ്യമുള്ളതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. പി. മുകുന്ദന്‍ പറഞ്ഞു. തിരിമറിക്ക് കൂട്ട് നില്‍ക്കാനായി പാര്‍ട്ടി ചായ്വുള്ള പൊലീസുകാരെ പ്രശ്നസാധ്യതയുള്ള ബൂത്തുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണെന്ന് മുകുന്ദന്‍ ആരോപിച്ചു.
കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രശ്നസാധ്യതയുള്ള ബൂത്തുകളിലാണ് കേന്ദ്ര പൊലീസിനെ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. മാര്‍ക്സിസ്റ് ഭരണത്തിന്‍ കീഴില്‍ സ്വതന്ത്രമായും നീതിയുക്തമായും തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും മുകുന്ദന്‍ അറിയിച്ചു.
കണ്ണൂരിലെ ആയിത്തറയിലും മറ്റും മാര്‍ക്സിസ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ബൂത്ത്പിടുത്തത്തില്‍ പരിശീലന ക്യാമ്പുകള്‍ നടക്കുന്നുണ്ടെന്ന് മുകുന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications