കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ് ഉടന്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ് മാര്‍ച്ച് 25 ഞായറാഴ്ച പ്രസിദ്ധീകരിക്കും.
മാര്‍ച്ച് 17, 18, 19 തീയതികളിലായി ബാംഗ്ലൂരില്‍ നടക്കുന്ന പ്രത്യേക ഏഐസിസി സമ്മേളനത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. പ്രാഥമിക ചര്‍ച്ചകള്‍ അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. മാര്‍ച്ച് 24ന് അന്തിമ ലിസ്റ് പ്രഖ്യാപിക്കാനാണ് തീരുമാനം.
ഘടകകക്ഷികളുമായി നടന്നുവരുന്ന സീറ്റ് വിഭജന ചര്‍ച്ച മാര്‍ച്ച് 14 ബുധനാഴ്ച പൂര്‍ത്തിയാകും. കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് തര്‍ക്കമുണ്ടാക്കേണ്ടെന്ന് തീരുമാനത്തിലാണ് ഘടകകക്ഷികളിലേറെയും. അതേസമയം യുഡിഎഫില്‍ അംഗത്വമെടുത്ത ആര്‍എസ്പി ബിക്കുള്ള അഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കേണ്ടി വന്നേക്കും.
കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ 50 ശതമാനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ഐ ഗ്രൂപ്പിന്റെ നിലപാടില്‍ അയവ് വന്നിട്ടുണ്ട്. കെ. മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം, പത്മജ മത്സരിച്ച് വിജയിച്ചാല്‍ മന്ത്രി സ്ഥാനം എന്നീ ഫോര്‍മുലകള്‍ അംഗീകരിച്ച് പിടിവാശി ഉപേക്ഷിക്കാനാണ് നീക്കം നടക്കുന്നത്.












Click it and Unblock the Notifications