പെണ്‍വാണിഭം: സത്യവാങ്മൂലം നല്‍കണം
കൊച്ചി: കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റലിലെ അന്തേവാസികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായുള്ള കേസിന്റെ അന്വേഷണപുരോഗതിയെക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി ഉത്തരവ്.
കേസ് അന്വേഷിക്കുന്ന ബി. സന്ധ്യ ഐപിഎസിനോടാണ് കേസിന്റെ പുരോഗതി സംബന്ധിച്ചുള്ള സത്യവാങ്മൂലം നല്‍കാന്‍ മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടത്.
ഹോസ്റല്‍ മേട്രണായ അംബുജത്തിന്റെ നേതൃത്വത്തില്‍ നടന്ന പെണ്‍വാണിഭത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകയായ ഡെയ്സി തമ്പിയാണ് ഹര്‍ജി നല്‍കിയിരുന്നത്.












Click it and Unblock the Notifications