പിഡിപി പിന്തുണ യുഡിഎഫിന് ?
കൊച്ചി: അര്‍ഹിക്കുന്ന പരിഗണന കിട്ടിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഡിപി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സൂചനകള്‍.
കേരളത്തെ മാര്‍ക്സിസ്റ് ദുര്‍ഭരണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള കൂട്ടായ്മയില്‍ പിഡിപി പങ്കാളിയാകുമെന്ന് മാര്‍ച്ച് 10 ശനിയാഴ്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് പ്രഖ്യാപിച്ചു. ഇക്കാര്യത്തില്‍ പിഡിപിക്ക് അനുകൂലമായ രാഷ്ട്രീയ സമീപനം യുഡിഎഫ് നേതൃത്വത്തില്‍ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറാജ് വ്യക്തമാക്കി.
യുഡിഎഫ് നേതൃത്വവുമായി പിഡിപി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായി പിഡിപി നേതാവ് വെളിപ്പെടുത്തി. എ. കെ. ആന്റണിയും കെ. ശങ്കരനാരായണനും ഉള്‍പ്പടെയുള്ള നേതാക്കളുമായി സംസാരിച്ചു കഴിഞ്ഞു.












Click it and Unblock the Notifications