പ്രതിമകള്‍ തകര്‍ക്കരുത്: യുഎന്‍
ഐക്യരാഷ്ട്രസഭ: അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കരുതെന്ന് ഐക്യരാഷ്ട്രസഭ താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച ചേര്‍ന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ പ്രത്യേക യോഗമാണ് പ്രതിമകള്‍ തകര്‍ക്കരുതെന്ന് 100 രാജ്യങ്ങള്‍ ഒപ്പുവച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. പ്രതിമകള്‍ തകര്‍ക്കുന്നത് തടയണമെന്നും അഫ്ഗാനിസ്ഥാനിന്റെ സംസ്ക്കാരം കാത്ത് സൂക്ഷിക്കണമെന്നും ഐക്യരാഷ്ട്രസഭ താലിബാനോട് ആവശ്യപ്പെട്ടു.
ബുദ്ധപ്രതിമകള്‍ തകര്‍ത്തത് മനുഷ്യത്വത്തിന്റെ നികത്താനാവാത്ത നഷ്ടമാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു. പ്രത്യേക യോഗത്തിന് ജര്‍മനിയാണ് മുന്‍കൈയെടുത്തത്.












Click it and Unblock the Notifications