തിങ്കളാഴ്ച കേരളത്തില്‍ പണിമുടക്ക്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് 12 തിങ്കളാഴ്ച സംസ്ഥാനത്ത് പണിമുടക്ക് നടത്തും.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പത്രം, പാല്‍വിതരണം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ പരീക്ഷക്ക് വിദ്യാര്‍ഥികള്‍ പോകുന്ന വാഹനങ്ങളെയും ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ വാഹനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു.












Click it and Unblock the Notifications