Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിക്ഷേമനിധിക്ക് പദ്ധതി

കൊച്ചി: പ്രവാസി മലയാളികളുടെ നിക്ഷേപം പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് മ്യൂച്വല്‍ ഫണ്ടിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.

പ്രവാസക്ഷേമനിധിക്കും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസികളുടെ സംഗമം എല്ലാ ജില്ലകളിലും നടത്തിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ മരടില്‍ ഗള്‍ഫാര്‍ ഗ്രൂപ്പിന്റെയും രാജ്യാന്തര ഹോട്ടല്‍ ഗ്രൂപ്പായ ലെ മെറിഡിയന്റെയും സംയുക്ത സംരംഭമായ പഞ്ചനക്ഷത്ര ഡീലക്സ് ഹോട്ട ലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗള്‍ഫിലും വിദേശത്തുമുള്ള മലയാളി നിക്ഷേപകരുടെ സഹായത്തോടെ കേരളത്തില്‍ പടുത്തുയര്‍ത്താവുന്ന വന്‍സംരംഭങ്ങള്‍ക്ക് ഉദാഹരണണആണ് ലെമെറിഡിയന്‍ ഹോട്ടെലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രൊജക്ട് റിപ്പോര്‍ട്ട് തയാറായിട്ടുളള കന്യാകുമാരി-കാസര്‍കോട് ജലപാത യാഥാര്‍ഥ്യമായാല്‍ വിനോദസഞ്ചാര മേഖലയില്‍ ഇനിയും വികസനമുണ്ടാവും. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാസമയം മൂന്ന് മണിക്കൂറായി ചുരുക്കാന്‍ ഈ പദ്ധതി സഹായിക്കും.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 1070 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിലുണ്ടായതെന്നും നായനാര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+