കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സ് ടെസ്റിന് പുതിയ സംവിധാനം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വികസിപ്പിച്ച ചെലവ് കുറഞ്ഞ പുതിയ എച്ച്ഐവി ടെസ്റ് കിറ്റ് പുറത്തിറക്കി. മാര്‍ച്ച് 12 തിങ്കളാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി സി. പി. താക്കൂറാണ് കിറ്റ് പുറത്തിറക്കിയത്.

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ടെസ്റ് കിറ്റുകളെക്കാള്‍ പകുതിയോളം ചെലവേ ഇതിനുള്ളു. ഇതുപയോഗിച്ചുള്ള പരീക്ഷണവും വളരെ ലളിതമാണെന്ന് മന്ത്രി അറിയിച്ചു. വിദേശത്തു നിന്നുമുള്ള കിറ്റിന് 40 ഡോളര്‍ വിലയുള്ളപ്പോള്‍ ഇതിന്റെ വില 600 രൂപ മാത്രമാണ്.

ഒരു സ്ട്രിപ്പിന്റെ രൂപത്തിലുള്ള കിറ്റ് വികസിപ്പിച്ചെടുത്തത് കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ റോബിന്‍ മുഖോപാധ്യായയാണ്. ഇന്ത്യയില്‍ കാണുന്ന തരം എച്ച്ഐ വൈറസിനെ കണ്ടുപിടിക്കാനുതകുന്നതാണ് പുതിയ സംവിധാനം. യൂറോപ്പിലും അമേരിക്കയിലുമുള്ള എച്ച്ഐവി ടെസ്റിലൂടെ ഇന്ത്യയിലെ സി ടൈപ് എച്ച്ഐ വൈറസിനെ കണ്ടുപിടിക്കാന്‍ സാധ്യമല്ല. അവിടെ ബി ടൈപ്പ് വൈറസാണ് കണ്ടുവരുന്നത്.

കിറ്റ് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഇതിന്റെ സാങ്കേതിക വിദ്യ ദില്ലി ആസ്ഥാനമായുള്ള ഒരു ഔഷധ കമ്പനിക്ക് കൈമാറിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X