രാജ്യസഭയില്‍ നന്ദിപ്രമേയം പരാജയപ്പെട്ടു
ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയം രാജ്യസഭയില്‍ പരാജയപ്പെട്ടു.
64 വോട്ടുകള്‍ക്കെതിരെ 103 വോട്ടുകള്‍ക്കാണ് മാര്‍ച്ച് 12 തിങ്കളാഴ്ച പ്രമേയം പരാജയപ്പെട്ടത്. എന്നാല്‍ പ്രമേയം രാജ്യസഭയില്‍ പരാജയപ്പെട്ടത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ല. ബാല്‍കോ ഓഹരിവില്‍പ്പനയെ കുറിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പരാമര്‍ശമില്ലാത്തതിനാല്‍ ഭേദഗതി ആവശ്യപ്പെട്ടാണ് നന്ദിപ്രമേയം വോട്ടിനിട്ടത്.
കോണ്‍ഗ്രസിലെ പ്രണബ് മുഖര്‍ജിയാണ് ഭേദഗതി അവതരിപ്പിച്ചത്. യാതൊരു ചരിത്രവും അവകാശപ്പെടാനില്ലാത്ത അപ്രശസ്തമായ ഒരു സ്വകാര്യ കമ്പനിക്ക് ബാല്‍കോ കൈമാറിയതിനെ കുറിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പരാമര്‍ശമില്ലാത്തതില്‍ സഭ ഖേദിക്കുന്നുവെന്നതാണ് ഭേദഗതിയുടെ ഉള്ളടക്കം.












Click it and Unblock the Notifications