ബസപകടം: 33 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
കോഴിക്കോട്: കൂക്കിപ്പറമ്പിലുണ്ടായ ബസപകടത്തില്‍ മരിച്ച 33 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരണമടഞ്ഞവരുടെ എണ്ണം 40 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
20 പുരുഷന്മാരും 14 സ്ത്രീകളും ആറ് കുട്ടികളുമാണ് മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 30 പേരെ കോട്ടക്കല്‍, മലപ്പുറം, തിരൂരങ്ങാടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം നടന്ന മാര്‍ച്ച് 11 ഞായറാഴ്ച ചില മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. എന്നാല്‍ പല മൃതദേഹങ്ങളും സ്ത്രീയുടെയോ പുരഷന്റെയോ എന്ന് തിരിച്ചറിയാനാവാത്തതിനാല്‍ പോസ്റ്മോര്‍ട്ടം നടത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications