ബൈക്കപകടം: ബാങ്ക് ഓഫീസര്‍ മരിച്ചു
ഏലൂര്‍: ബൈക്ക് മറിഞ്ഞ് വനിതാ ബാങ്ക് ഓഫീസര്‍ മരണമടഞ്ഞു. എസ് ബി ടി ഉദ്യോഗമമണ്ഡല്‍ ശാഖയിലെ ഡപൂട്ടി മാനേജര്‍ തോട്ടയ്ക്കാട്ടുകര സ്വദേശി ഇന്ദിര(51)യാണ് മരിച്ചത്. മാര്‍ച്ച് 12 തിങ്കളാഴ്ച രാവിലെ മകനോടൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം.
ഫാക്ട് ഹൗസിനു മുമ്പിലുള്ള ഹമ്പില്‍ ബൈക്ക് ബ്രേക്ക് ചെയ്തപ്പോള്‍ ഇന്ദിര തെറിച്ചു വീഴുകയായിരുന്നു. ഫാക്ട് ജെ എന്‍ എം ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications