ടി.ചന്ദ്രശേഖരമേനോന്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ നിയമജ്ഞനും സോഷ്യലിസ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ടി.ചന്ദ്രശേഖരമേനോന്‍ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസായിരുന്നു.
മാര്‍ച്ച് 11 ഞായറാഴ്ച എറണാകുളം തോട്ടയ്ക്കാട് റോഡിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹെര്‍ണിയ രോഗം മൂലം ദീര്‍ഘകാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ മാസമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ചന്ദ്രശേഖര മേനോന്‍ സോഷ്യലിസ്റ് വക്താവായണ് അറിയപ്പെടുന്നത്. സോഷ്യലിസ്റ് പാര്‍ട്ടിയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പില്‍ക്കാലത്ത് മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന അദ്ദേഹം പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ലീലയാണ് ഭാര്യ. മക്കള്‍: പാര്‍വതി, ഡോ.കൃഷ്ണ, ഗിരിജ.












Click it and Unblock the Notifications