Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസിന് തീ പിടിച്ച് 41 പേര്‍ മരിച്ചു

തിരൂര്‍: കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ സ്വകാര്യബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

മലപ്പുറം കക്കാടിനടുത്ത് കൂക്കിപ്പറമ്പില്‍ വച്ച് മാര്‍ച്ച് 11 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2.10നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് കാറുമായി ഇടിച്ച് മറിഞ്ഞപ്പോള്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

ബസില്‍ നിറയെ ആളുണ്ടായിരുന്നു. അപകടത്തില്‍ പെട്ട് കാറിനും തീപിടിച്ചെങ്കിലും അതിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഗുരുവായൂരില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന കെഎല്‍ 13ഇ 3987 നമ്പര്‍ പ്രണവം ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടായ ഉടനെ തീപിടിച്ചതിനാല്‍ ബസ്സിലുണ്ടായിരുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ നടത്താന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. അര മണിക്കൂറോളം കഴിഞ്ഞാണ് നാട്ടുകാര്‍ക്കും അിശമനസേനാ പ്രവര്‍ത്തകര്‍ക്കും എന്തെങ്കിലും ചെയ്യാനായത്.

പിന്നീട് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളെ വാഴയിലയിലും മറ്റുമായി നീക്കം ചെയ്യുകയായിരുന്നു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+