Get Updates
Get notified of breaking news, exclusive insights, and must-see stories!

മലേഷ്യന്‍ പ്രതിനിധിസംഘം കേരളത്തിലെത്തും

കൊച്ചി: ആഗോളതലത്തില്‍ ഡിമാന്റുള്ള റബറധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മലേഷ്യയില്‍ നിന്നുള്ള പ്രതിനിധിസംഘം കേരളം സന്ദര്‍ശിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു.

മലേഷ്യയിലെ പ്രാഥമിക വ്യവസായ വകുപ്പ് മന്ത്രി ലിംകെയാക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഈ മാസാവസാനത്തോടെ തിരുവനന്തപുരത്തെത്തും. മലേഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പി.ജെ.ജോസഫ് മാര്‍ച്ച് 12 ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

റബര്‍തടി സംസ്കരിച്ച് ഫര്‍ണിച്ചര്‍ നിര്‍മിക്കുന്നതിലും മറ്റും കേരളത്തില്‍ അനന്തമായ സാധ്യതകളുണ്ട്. ഇതിന് വേണ്ട സാങ്കേതിക സഹായം നല്‍കാന്‍ മലേഷ്യ തയാറാണ്. റബര്‍ സംസ്കരിച്ച് വ്യാവസായികമായി ഏറെ ഡിമാന്റുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലും മലേഷ്യ സാങ്കേതികവിദ്യ ലഭ്യമാക്കും. ഇവ നിര്‍മിക്കുന്നതിന് വേണ്ട സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനെ കുറിച്ചും പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാല് റോഡുകളുടെ നിര്‍മാണ-വികസന പദ്ധതികള്‍ക്ക് മലേഷ്യയുമായി കരാറായതായി മന്ത്രി അറിയിച്ചു. മണ്ണറക്കുളത്തി-ശബരിമല, കോട്ടയം-കുമരകം-ചേര്‍ത്തല, കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ എന്നിവയാണ് ഈ പദ്ധതിയില്‍ വകുന്നത്. നാലുവരി എക്സ്പ്രസ് ഹൈവേയുടെ കാര്യത്തിലും മലേഷ്യക്ക് താത്പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+